12 Jul 2016

Saidukkayude achaar...

നാട്ടില്‍ ഒരു കൊല നടന്നു. അവസാനം പിടി കൂടിയത്  നാരങ്ങ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്ന സൈതുക്കയെയും. കാരണം കൊലപാതകി  മദ്യപിക്കുമ്പോള്‍ ഒപ്പം തൊട്ടു കൂട്ടിയത്  സൈതുക്കയുടെ  അച്ചാര്‍ ആയിരുന്നു എന്നതാണ് കണ്ടെത്തല്‍. 

സാക്കിര്‍ നായിക്കിന്റെ വിഷയവും അത് തന്നെ. അദ്ദേഹം നടത്തുന്ന ഇസ്ലാമിക പ്രബോധനം പരസ്യമാണ്. അതിലെ തെറ്റും ശരിയും മനസ്സിലാവാന്‍ ഒരു കുറ്റവാളിയുടെ ഫേസ്ബുക്ക് വാള്‍ നോക്കേണ്ട കാര്യമില്ല തന്നെ. അല്ലാതെയും അത് പരിശോധിക്കാം. ഇസ്ലാമിനെ ഏതു രീതിയില്‍ പ്രബോധനം നടത്തണം എന്നത് ഓരോരുത്തരുടെ വിഷയമാണ്. എങ്ങിനെ പറഞ്ഞാലും ഉള്ളതെ പറയാവൂ എന്നത് മാത്രമാണ് ഇസ്ലാമിന്റെ നിലപാട്. അതില്‍ യുക്തി വേണം സദുപദേശം വേണം ഇത് രണ്ടും നഷ്ടമായാല്‍ പലപ്പോഴും ഉദ്ദേശം നടക്കാതെ വരും
. സാക്കിര്‍ നായിക് അവര്‍കള്‍ നേര്‍ക്ക്‌ നേരെ സംവദിക്കുന്ന ആളാണ്‌. എഴുത്തും നേര്‍ക്ക്‌ നേരെയുള്ള സംവാദവും വ്യത്യസ്തമാണു. അപ്പോള്‍ ഉണ്ടാകുന്ന ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. അപ്പോള്‍ ചോദ്യ കര്‍ത്താവിന്റെ അവസ്ഥയോട് താദാത്മ്യം പ്രാപിക്കുന്ന സന്ദര്‍ഭം വന്നേക്കാം. പക്ഷെ അദ്ദേഹം പ്രചരിപ്പിക്കുന്നത് തീവ്രവാദമാണ് എന്നത് പച്ചക്കള്ളം മാത്രമാണ്.

സംഘ പരിവാര്‍ സാക്കിര്‍ നായിക്കില്‍ ഒരു ശത്രുവിനെ കാണുക എന്നത് അത്ഭുതമുള്ള കാര്യമല്ല. സംവാദ സ്വഭാവം നഷ്ടമായാല്‍ പിന്നെ ഭീഷണിയുടെ കാലമാണ്. തീവ്രവാദം എന്നത് മുസ്ലിം സമൂഹം ഭയക്കുന്ന നാമമാണ്. അത് കൃത്യമായി മനസ്സിലാക്കി എന്നതാണു സംഘ പരിവാര്‍ വിജയവും. എല്ലാ ശബ്ദവും തനിക്കെതിരാന് എന്നത് ഒരു വിഭാഗത്തിന്റെ ലക്ഷണമായി ഖുര്‍ആന്‍ പറയന്നു. ഇസ്ലാമിന്റെ എല്ലാ ശബ്ദവും  അങ്ങിനെയാണ് ഹസീനാക്ക് എതിരാവുന്നത്. പണ്ടെങ്ങോ ഉണ്ടെന്നു പറഞ്ഞ ഭീകരതുടെ പേരില്‍ അവര്‍ പലരെയും തൂക്കിലേറ്റി. അപ്പോള്‍ നാട്ടിലെ സലഫികള്‍ ഊരി ചിരിച്ചു. പണ്ട് ഇന്ദിരാഗാന്ധിയുടെ കൈക്ക് ശക്തി നല്‍കാന്‍ കഅബയുടെ കില്ല പിടിച്ചു പ്രാര്‍ഥിച്ചു എന്ന് പറയപ്പെടുന്ന സലഫി പണ്ഡിതന്‍ ഒരു പ്രതീകമാണ്. ഇപ്പോള്‍ അവരും തീവ്രവാദിയെന്നു ഹസീന പറയുന്നു. മുസ്ലിം എന്നതിലപ്പുരം ഇസ്ലാം മുഖ്യ ശത്രുവായാല്‍ ആര്‍ക്കും എന്തും പറയാം. അതാണു സാക്കിര്‍ നായിക്ക് വിഷയത്തിലും നടക്കുന്നതും. 

ദര്‍ഗയും സൂഫിയുമാണ് ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ എന്നതാണു പല വിഡ്ഢികളായ വിവരമുള്ളവര്‍ മനസ്സിലാക്കിയത്. സൂഫി എന്ന പേരിനോട് നമുക്ക് എതിര്‍പ്പില്ല. സൂഫി എന്ന ആചാരത്തെയാണു നാം എതിര്‍ക്കുന്നതും. സാക്കിര്‍ നായിക്ക് വഹാബി എന്നത് മാത്രമാകില്ല പലരുടെയും എതിര്‍പ്പിനു കാരണം. അധെഹം പറയുന്ന ഇസ്ലാം പൌരോഹിത്യത്തെ എതിര്‍ക്കുന്നു എന്നത് തന്നെ. അപ്പോള്‍ ജൂതരും മോഡിയും സംഘ പരിവാറും പൌരോഹിത്യവും ഒന്നിച്ചു എതിര്‍ത്താല്‍ അത് ഒരു ചരിത്ര ആവര്‍ത്തനം മാത്രം. പ്രവാചകനെ ഖന്ദക്കില്‍ നേരിട്ട ആ സഖ്യസേന ഇപ്പോഴും സജീവമാണു. സഖ്യസേനയെ കണ്ടപ്പോള്‍ പ്രവാചക അന്നുയായികള്‍ പറഞ്ഞ വാക്കുകള്‍ നാമും പറയും. ഇസ്ലാം എന്നും ശത്രുവിന്റെ ഉറക്കം കെടുത്തും. പുരോഹിതരുടെയും.

സൈതുക്കയുടെ അച്ചാര്‍ കട പൂട്ടിക്കണം എന്നതായി പിന്നെ വിധി. കാരണം നാട്ടില്‍ നടക്കുന്ന എല്ലാ കൊലയുടെയും പിന്നില്‍ ആ അച്ചാര്‍ എന്നതായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

No comments:

Post a Comment