❔ഇതുമായി ബന്ധപ്പെട്ട ഹദീസുകൾ പ്രമാണ യോഗ്യമോ?
○●○●○●○●○●○●○●○●○●○●
രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു: ``തസ്‌ബീഹ് നമസ്‌കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്. തീര്‍ച്ചയായും അതിന്റെ ഹദീസുകള്‍ ദുര്‍ബലമാണ്. പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്. അതിനാല്‍ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഇതു നിര്‍വഹിക്കാതിരിക്കലാണ് നല്ലത്. എന്നാല്‍ ഈ നമസ്‌കാരത്തിന്റെ ഹദീസുകള്‍ സ്ഥിരപ്പെട്ടതല്ല. ഉഖൈലി(റ) പറയുന്നു: തസ്‌ബീഹ് നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസും വന്നിട്ടില്ല. ഇപ്രകാരം ഇബ്‌നുഅറബിയും മറ്റുള്ളവരും തസ്‌ബീഹ് നമസ്‌കാരത്തില്‍ സ്വഹീഹായ ഹദീസും ഹസനായ ഹദീസും വന്നിട്ടില്ലെന്ന്
പറയുന്നു.'' (4:54).
ഇമാം സുയൂഥി(റ) ഉദ്ധരിക്കുന്നു: ``ഉഖൈലി(റ)പറയുന്നു: തസ്‌ബീഹ് നമസ്‌കാരത്തില്‍ ഒരൊറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇബ്‌നുഅറബി(റ) പറയുന്നു: ഇതില്‍ സ്വഹീഹായ ഹദീസോ ഹസനായ ഹദീസോ ഇല്ല. ഇബ്‌നുജൗസി(റ) ഈ ഹദീസുകളെ മനുഷ്യനിര്‍മിതമായ ഹദീസിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. (അല്ലആലി 2:44).
ഈ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന് ഇമാം ശൗക്കാനി(റ)യും പറയുന്നു (അല്‍ഫവാഇദ്, പേജ് 38)
ഇമാം നവവി(റ)യുടെ ഉസ്‌താദായ അബൂശാമ(റ) എഴുതുന്നു: ``തസ്‌ബീഹ് നമസ്‌കാരത്തില്‍ കൂടുതല്‍ ഹദീസുകള്‍ വന്നിട്ടുണ്ടെങ്കിലും അവ സ്വഹീഹല്ല. അബൂദാവൂദ് തന്റെ സുനനിലും തിര്‍മിദി തന്റെ ജാമിഇലും ഇബ്‌നുമാജ തന്റെ സുനനിലും ഹാകിം തന്റെ മുസ്‌തദ്‌റകിലും ബൈഹഖി തന്റെ സുനനിലും തസ്‌ബീഹ് നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിച്ചതു കൊണ്ട് ആരും വഞ്ചിതരാകരുത്.'' (അല്‍ബാഇസ്, പേജ് 47)
അദ്ദേഹം വീണ്ടും എഴുതുന്നു: ``ഹാഫിദ് അബൂജഅ്‌ഫര്‍(റ) പറയുന്നു: തസ്‌ബീഹ് നമസ്‌കാരത്തില്‍ സ്ഥിരപ്പെട്ട ഒരു ഹദീസുമില്ല. ശൈഖ് അബുല്‍ഫര്‍ജ് നിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന ഗ്രന്ഥത്തില്‍ തസ്‌ബീഹ് നമസ്‌കാരത്തിന്റെ ഹദീസുകള്‍ ഉദ്ധരിക്കുന്നു. ഈ നമസ്‌കാരത്തിന്റെ ഹദീസുകളുടെ പരമ്പരകള്‍ ചിലതു നബിയിലേക്ക് എത്തിയിട്ടില്ല. ചിലതു പരമ്പര മുറിഞ്ഞതാണ്. ചിലത് നിവേദകര്‍ ദുര്‍ബലരായവരാണ്. ഇത്തരം ന്യൂനതകളില്‍ നിന്ന് ഈ ഹദീസുകള്‍ ഒഴിവാകുന്നില്ല.'' (അല്‍ബാഇസ്, പേജ് 47)
ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ ഇമാം ശീറാസി(റ) എഴുതുന്നു: ``തസ്‌ബീഹ് നമസ്‌കാരത്തിന്റെ ഒരു ഹദീസ് പോലും സ്വഹീഹായിട്ടില്ല.'' (സിഫ്‌ദസ്സആദ, പേജ് 144).
ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) എഴുതുന്നു: ``തസ്‌ബീഹ് നമസ്‌കാരത്തിന്റെ സര്‍വ പരമ്പരകളും ദുര്‍ബലമായതാണ്.'' ഇബ്‌നുതീമിയ്യാ, മുസ്‌നി മുതലായവരും ഇതിനെ ദുര്‍ബലമാക്കുന്നു.'' (തല്‍ഖീസ് 4:185)
ഹദീസ് നിരൂപകന്മാരില്‍ പ്രഥമ സ്ഥാനത്ത് നില്‌ക്കുന്ന ഇബ്‌നുജൗസി(റ) മനുഷ്യനിര്‍മിതമായ ഹദീസുകള്‍ വിവരിക്കുന്ന അല്‍മൗളൂആത്ത് 2:465ല്‍ ഈ നമസ്‌കാരത്തിന്റെ പരമ്പരകള്‍ ദുര്‍ബലമായതാണെന്ന് സ്ഥാപിക്കുന്നു.
ഇബ്‌നുഖുസൈമ(റ) തന്റെ സ്വഹീഹില്‍ തസ്‌ബീഹ് നമസ്‌കാരത്തിന്റെ ഹദീസുകള്‍ ദുര്‍ബലമാണെന്ന് പറയുന്നു. (വാള്യം 1, പേജ് 601, ഹദീസ് നമ്പര്‍ 1216)
ഫര്‍ദ് നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്‌ഠിക്കുമെന്നും എന്നാല്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ യാതൊന്നും ഞാന്‍ നമസ്‌കരിക്കുകയില്ലെന്നും പറഞ്ഞ ഒരു വ്യക്തിയോട് താങ്കള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് നബി(സ) പറഞ്ഞതായി നിവേദനം ചെയ്യുന്ന ഹദീസ് ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ധാരാളം സ്ഥലത്ത് ഉദ്ധരിക്കുന്നതു കാണാം.
എന്നാല്‍ നബി(സ) നമസ്‌കരിക്കാത്ത ഒരു നമസ്‌കാരം വല്ലവനും നമസ്‌കരിച്ചാല്‍ അവന്‍ നരകത്തിലാണെന്ന് നബി(സ) പറഞ്ഞ ധാരാളം ഹദീസുകള്‍ സ്വഹീഹായി ഉദ്ധരിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആനും ഈ യാഥാര്‍ഥ്യം നമ്മെ പഠിപ്പിക്കുന്നു.
സംശയമുള്ളത് ഉപേക്ഷിക്കാനും നബി(സ) നമ്മോട് നിര്‍ദേശിക്കുന്നു.
No comments:
Post a Comment