2 Jul 2016

പെരുന്നാൾ നമസ്ക്കാരം


عَنْ أُمِّ عَطِيَّةَ، قَالَتْ كُنَّا نُؤْمَرُ أَنْ نَخْرُجَ يَوْمَ الْعِيدِ، حَتَّى نُخْرِجَ الْبِكْرَ مِنْ خِدْرِهَا، حَتَّى نُخْرِجَ الْحُيَّضَ فَيَكُنَّ خَلْفَ النَّاسِ، فَيُكَبِّرْنَ بِتَكْبِيرِهِمْ، وَيَدْعُونَ بِدُعَائِهِمْ يَرْجُونَ بَرَكَةَ ذَلِكَ الْيَوْمِ وَطُهْرَتَهُ‏.‏

📚ഉമ്മുഅത്വിയ്യ(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക്‌ പുറപ്പെടാന്‍ ഞങ്ങള്‍ കല്‍പിക്കാറുണ്ട്‌. യുവതികളായ സ്ത്രീകളെ അവരുടെ അറയിൽനിന്നും പുറത്തുകൊണ്ടുവരാനും. അങ്ങനെ അശുദ്ധിയുള്ള സ്ത്രീകളെ വരെ ഞങ്ങള്‍ ഈദ്‌ ഗാഹിലേക്ക്‌ കൊണ്ട്‌ വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്ബീര്‍ ചൊല്ലുന്നതുപോലെ സ്ത്രീകളും തക്ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്‍മയും പരിശുദ്ധിയും അവരും കാംക്ഷിക്കും.

(ബുഖാരി: 971)


➖➖➖➖➖➖➖➖➖➖
قَالَتْ أُمُّ عَطِيَّةَ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ‏.‏ قَالَ ابْنُ عَوْنٍ أَوِ الْعَوَاتِقَ ذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ، وَيَعْتَزِلْنَ مُصَلاَّهُمْ‏.

📚ഉമ്മുഅത്വിയ്യ(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക്‌ കൊണ്ടു വരാന്‍ ഞങ്ങളോട്‌ ശാസിക്കപ്പെടാറുണ്ട്‌. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന്‌ അവര്‍ അകന്ന്‌ നില്‍ക്കും.

(ബുഖാരി: 981)
(മുസ്‌ലിം: 890)

➡➡➡➡➡➡➡➡➡➡

قَالَ سَمِعْتُ ابْنَ عَبَّاسٍ، يَقُولُ أَشْهَدُ عَلَى رَسُولِ اللَّهِ صلى الله عليه وسلم لَصَلَّى قَبْلَ الْخُطْبَةِ - قَالَ - ثُمَّ خَطَبَ فَرَأَى أَنَّهُ لَمْ يُسْمِعِ النِّسَاءَ فَأَتَاهُنَّ فَذَكَّرَهُنَّ وَوَعَظَهُنَّ وَأَمَرَهُنَّ بِالصَّدَقَةِ وَبِلاَلٌ قَائِلٌ بِثَوْبِهِ فَجَعَلَتِ الْمَرْأَةُ تُلْقِي الْخَاتَمَ وَالْخُرْصَ وَالشَّىْءَ ‏.‏ وَحَدَّثَنِيهِ أَبُو الرَّبِيعِ الزَّهْرَانِيُّ، حَدَّثَنَا حَمَّادٌ، ح وَحَدَّثَنِي يَعْقُوبُ الدَّوْرَقِيُّ، حَدَّثَنَا إِسْمَاعِيلُ بْنُ إِبْرَاهِيمَ، كِلاَهُمَا عَنْ أَيُّوبَ، بِهَذَا الإِسْنَادِ نَحْوَهُ ‏.

📚ഇബ്നു അബ്ബാസ്(റ) നിവേദനം:  നബി(സ) പെരുന്നാളിന് ഖുതുബക്ക് മുമ്പായിരുന്നു നമസ്കാരം നിർവ്വഹിച്ചിരുന്നതെന്നിന് ഞാൻ സാക്ഷിയാണ്.  അനന്തരം(നമസ്കാരശേഷം) പ്രസംഗിച്ചു.  സ്ത്രീകൾ തൻറെ പ്രസംഗം കേട്ടിട്ടില്ലെന്ന് തോന്നിയപ്പോൾ അവരുടെ അടുക്കൽ ചെല്ലുകയും അവർക്ക് ഉപദേശവും ഉൽബോധനവും നൽകുകയും അവരോട് ദാനധർമങ്ങൾ നൽകാൻ കൽപ്പിക്കുകയും ചെയ്തു.  ബിലാൽ തൻറെ മേൽവസ്ത്രം നിവർത്തിപ്പിടിച്ച് നിൽപ്പുണ്ടായിരുന്നു.  സ്ത്രീകൾ തങ്ങളുടെ മോതിരവും, കർണ്ണാഭരണങ്ങളും മറ്റും ആ വസ്ത്രത്തിലേക്ക് ഇട്ടുകൊടുക്കാൻ തുടങ്ങി.

(മുസ്‌ലിം: 884)

No comments:

Post a Comment