2 Jul 2016

✅ഫിത്വര്‍ സക്കാത്ത്



عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ، وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ‏.

♻ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഫിത്വര്‍ സക്കാത്ത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാര്‍ലിയോ ആണ് നല്‍കേണ്ടത്. മുസ്ളിംകളില്‍പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷനും സ്ത്രീക്കും വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അതു കൊടുക്കേണ്ടതുണ്ട്. ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാന്‍ നബി(സ) കല്‍പ്പിക്കാറുണ്ട്.

(ബുഖാരി: 1503)
(മുസ്‌ലിം: 984)

➖➖➖➖➖➖➖➖➖➖

عَنِ ابْنِ عَبَّاسٍ، قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ.


📚ഇബ്നു അബ്ബാസ്(റ) നിവേദനം:  നബി(സ) പറഞ്ഞു: നോമ്പുകാരിൽ വന്നിരിക്കുന്ന ചെറിയ വീഴ്ചകളെയും, ചെറിയ പാപങ്ങളെയും ശുദ്ധികരിക്കുവാനും, സാധുക്കൾക്ക് ഭക്ഷണമായും പ്രവാചകൻ ഫിത്വർ സകാത്ത് നിർബന്ധമാകുകയുണ്ടായി.  ആരെങ്കിലുമത് (പെരുന്നാൾ) നമസ്കാരത്തിന് മുമ്പ് വിതരണം നടത്തിയാൽ അതു സകാത്തുൽ ഫിത്വർ ആകുന്നു.  ആരെങ്കിലും അതു നമസ്കാരത്തിന് ശേഷമാണ് കൊടുത്ത് വീട്ടുന്നെതെങ്കിൽ അതു ദാനങ്ങളിൽ പെട്ട ഒരു ദാനം മാത്രമാണ് (ഫിത്വർ സകാത്ത് ആവുകയില്ല.).

(അബൂദാവൂദ്: 1609)

➖➖➖➖➖➖➖➖➖➖

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ الْفِطْرِ صَاعًا مِنْ طَعَامٍ‏.‏ وَقَالَ أَبُو سَعِيدٍ وَكَانَ طَعَامَنَا الشَّعِيرُ وَالزَّبِيبُ وَالأَقِطُ وَالتَّمْرُ‏.

📚അബൂസഈദ് ഖുദ്‌രി(റ) നിവേദനം: നബി(സ)യുടെ കാലത്ത് ആഹാര വസ്തുക്കളില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ പിരിച്ചെടുക്കാറുള്ളത് അന്ന് ഞങ്ങളുടെ ആഹാരം ബാര്‍ലി, ഉണക്ക മുന്തരി, പാൽക്കട്ടി  ഈത്തപ്പഴം എന്നിവയായിരുന്നു.

(ബുഖാരി: 1510)

➿➿➿➿➿➿➿➿➿➿

✅അതാത് നാട്ടിലെ പ്രധാന ഭക്ഷ്യവസ്തുക്കളാണ് ഫിത്വർ സകാത്തായി   നൽകേണ്ടത്.  

No comments:

Post a Comment