2 Jul 2016

✅സുന്നത്ത്, ❌ബിദ്അത്ത്

✅സുന്നത്ത്:  നബി(സ) മരിക്കുന്നതുവരെ റമദാനിലെ അവസാന പത്തിൽ പള്ളിയിൽ ഇഅ്ത്തികാഫ് ഇരിക്കുമായിരുന്നു. (ബുഖാരി- 2026 / മുസ്‌ലിം-1172)

❌ബിദ്അത്ത്:  ഈ സുന്നത്തിനെ അവഗണിച്ചുകൊണ്ട് റമദാൻ 27 ൻറെ രാവിൽ പാടത്ത് ഒരുമിച്ചുകൂടി സുന്നത്തിനെ ധിക്കരിക്കൽ.

✅നബി(സ)യുടെ കൽപ്പന: നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ)  ഇല്ലാത്തതു ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ് (ബുഖാരി- 2697 / മുസ്‌ലിം-1718)



✅നബി(സ) ഉണർത്തി:  പുതിയകാര്യങ്ങൾ ഉണ്ടാക്കി മതത്തെ മാറ്റിമറിച്ചവർക്ക് പരലോകത്ത് ഹൗളുൽ കൗസർ തടയപ്പെടുകയും അവരോടു ദൂരെ പോകാൻ ആവശ്യപ്പെടുകയും ചെയ്യും. (ബുഖാരി 6582,  6584 / മുസ്‌ലിം 2291)

✅അല്ലാഹു പറയുന്നു: നല്ല പ്രവർത്തനമാണ് എന്നു വിചാരിച്ചുകൊണ്ട് ഒരുപാട് കർമ്മങ്ങൾ ചെയ്തവരുടെ എല്ലാ കർമ്മവും നഷ്ട്ടകാരമായി തീർന്നിരിക്കുന്നു.   (വിശുദ്ധ ക്വുർആൻ 18: 103, 104)

♦♦♦♦♦♦♦♦♦♦

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ

📚(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

(വിശുദ്ധ ക്വുർആൻ 3:31)

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ

📚സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

(വിശുദ്ധ ക്വുർആൻ 9:34)

♦♦♦♦♦♦♦♦♦♦

No comments:

Post a Comment