28 Jun 2016

സകാത്ത് (zakaat)

    
            🎀🍃🎀🍃🎀🍃

📕ഇസ്‍‍ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത് അഥവാ നിർബന്ധ ദാനം. 
📕ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ തിളക്കമാർന്ന ഒരു ഘടകമാണ് സക്കാത്ത് വ്യവസ്ഥ.
📕സകാത്ത് എന്ന അറബി പദത്തിന്റെ ഭാഷാപരമായ അർത്ഥം വിശുദ്ധി, സംസക്കരണം, വളര്‍ച്ച എന്നൊക്കെയാണ്‌.
📕സാങ്കേതികമായി വിവിധയിനം സമ്പത്തുകളിൽ നിന്ന് ചില നിശ്ചിതപരിധികൾക്ക് വിധേയമായി ചില നിർണ്ണിത നിരക്കുകളിൽ നൽകേണ്ട നിർബന്ധ ദാനമാണ് സക്കാത്ത്.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
📗ഹിജ്‌റ രണ്ടാം വര്‍ഷമാണ്‌ ആദ്യം ഫിത്വര്‍ സകാത്തും, പിന്നെ ധനത്തിന്റെ സകാത്തും നിര്‍ബന്ധമാക്കിയത്.

📗ഒരു മനുഷ്യന്‍ തന്റെ ധനത്തില്‍ നിന്നും ദരിദ്രര്‍ക്കുള്ള നിര്‍ബന്ധ വിഹിതം
കൊടുത്തുവീട്ടുന്നതോടെ അവന്റെ സമ്പത്തും അവന്റെ മനസ്സും അവന്റെ ജീവിതം മുഴുവനും പരിശുദ്ധമായിത്തീരുന്നു.

📗സകാത്ത് സാമ്പത്തികപ്രശ്നങ്ങള്‍ക്കുള്ള  പരിഹാരമായിട്ടാണ് ഇസ്ലാംപഠിപ്പിച്ചത്.
📗സകാത്തിന്റെ ലക്ഷ്യം സമൂഹത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരവും അതോടൊപ്പം ധനത്തെയും കൊടുക്കുന്ന വ്യക്തിയെ ശുദ്ധീകരിക്കലുമാണ്.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
📒ഒരു മുസ്ലിം തന്‍റെ  സമ്പത്ത് നിശ്ചിത പരിധി എത്തിയാല്‍ അതിന്റെ നിശ്ചിത ശതമാനം അതിനു അര്‍ഹതപെട്ടവന്നു  നല്‍കല്‍  നിര്‍ബന്ധമാണ്‌  എന്ന കാര്യത്തില്‍ മുസ്ലിം സഹൂഹത്തില്‍ ഭിന്നാഭിപ്രായമില്ലാത്ത കാര്യമാണ്.
📒ഈ കാര്യം ഖുർആനും സുന്നത്തും മുസ്ലിം സമുദായത്തിന്റെ  ഇജ്മാഉം  ഉള്ള വിഷയമാണ്. 
📒വിശുദ്ധ ഖുര്‍‌ആന്‍ പരിശോധിച്ചാല്‍ ഒട്ടേറെ സ്ഥലങ്ങളില്‍ നിസ്ക്കാരത്തിന്റെ കൂടെത്തന്നെ സക്കാത്തിന്റെ കാര്യവും ഊന്നിപ്പറഞ്ഞതായിക്കാണാം.
☝അല്ലാഹു പറയുന്നു:
🌺"പ്രാർത്ഥന മുറപോലെ നിര്‍വഹിക്കുകയും,സകാത്ത്‌ നല്കുകയും, (അല്ലാഹുവിന്റെ മുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍"🌺
📚(2: അൽബഖറ:43)📚
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🌺"അവരെ ശുദ്ധീകരിക്കുകയും,അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന്‌ നീ വാങ്ങുകയും, അവർക്കു വേണ്ടി (അനുഗ്രഹത്തിന്നായി) പ്രാർത്ഥിക്കുകയും ചെയ്യുക. തീർച്ചയായും നിന്‍റെ  പ്രാർത്ഥന അവർക്ക് ‌ ശാന്തി നല്കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു".
📚(9 തൌബ:103)📚
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🍀"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും,സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നവർക്ക് ‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവർക്ക് ‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല."🍀
📚(2: അൽബഖറ :277)📚
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🌼"ഇബ്നുഉമര്‍(റ) നിവേദനം:
 👉തിരുമേനി(സ)അരുളി:
 🍎"ഇസ്ലാം (ആകുന്ന സൌധം) അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതതമാണ്.
അവ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ്."🍎
🍏(ബുഖാരി.1.2.7)🍏
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
⛱"ദാനധർമ്മം  കാരണത്താല്‍ ഒരു സമ്പത്തിലും കുറവ് വന്നിട്ടില്ല"⛱
🍍[സ്വഹീഹ് മുസ്‌ലിം]🍍
📒അഥവാ ദാനധർമ്മം സമ്പത്ത് വർദ്ധിക്കാന്‍ കാരണമാകുന്നു.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🎾സകാത്ത് നല്കുന്നതോട് കൂടി സമ്പത്ത് തീർന്നുപോകും എന്നാരും വിചാരിക്കരുത്.
🎾കാരണം അല്ലാഹു ആണ് നമുക്ക് സമ്പത്ത് നല്കുന്നതും, അത് തേടിപിടിക്കാനുള്ള യുക്തിയും,ആരോഗ്യവും എല്ലാം നല്‍കിയത്. 
👉പ്രവാചകന്‍(സ)യുടെ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
💠"രണ്ടു മലക്കുകള്‍ ഇറങ്ങുകയും അവര്‍ ഇപ്രകാരം പ്രാര്ത്ഥിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഏതൊരു ദിവസവും നേരം പുലരുന്നില്ല. അവരിലൊരാള്‍ പറയും:"അല്ലാഹുവേ സമ്പത്ത് ദാനം ചെയ്യുന്നവന് നീ അതിനേക്കാള്‍ നല്ലത് നല്കേണമേ"..മറ്റൊരാള്‍ ഇപ്രകാരം പറയും: "അല്ലാഹുവേ സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം വിതക്കേണമേ"💠
🌹[ബുഖാരി, മുസ്‌ലിം]🌹
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🔴സകാത്ത് കൊടുക്കാത്തവര്‍ക്കുള്ള ശിക്ഷയെ കുറിച്ച് ഖുര്‍ആനും സ്വഹീഹായ ഹദീസും പറയുന്നത് നോക്കുക:
☀അബൂഹുറൈറ(റ) നിവേദനം: 
👉നബി(സ)അരുളി:
⛺"അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്.⛺
👉ശേഷം നബി(സ) ഇപ്രകാരം പാരായണം ചെയ്തു:
⛱"അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. "⛱(3:180)
🌖(ബുഖാരി. 2.24.486)🌖
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
💠"അബൂ ഹുറൈറ(റ) നിവേദനം. 
👉പ്രവാചകന്‍(സ)പറഞ്ഞു:
 🌼“സ്വർണ്ണമോ വെള്ളിയോ കൈവശമുള്ളവന്‍ അതില്‍ ബാധ്യതയായുള്ള സകാത്ത് നല്‍കാത്തപക്ഷം ഖിയാമത്ത് നാളില്‍ തീ കൊണ്ടുള്ള ഫലകങ്ങളായി അവയെ രൂപപ്പെടുത്തുകയും അത് നരകത്തില്‍ ചൂളക്ക് വച്ചതിനുശേഷം അവന്റെ നെറ്റിയും, പാർശ്വഭാഗവും, പുറവുമെല്ലാം അതുകൊണ്ട് ചൂടുവെക്കപ്പെടുകയും ചെയ്യും”🌼
🍏[മുസ്‌ലിം]🍏
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
⛔ആര്‍ക്കാണ് സക്കാത്ത് നിര്‍ബന്ധം:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴സകാത്ത് നല്‍കുന്നതിനു  ഇസ്ലാം ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്.
🔵അവക്ക് അനുസൃതമായി മാത്രമേ സകാത്ത് നല്‍കാന്‍  നിർബന്ധിതനായിതീരുകയുള്ളൂ..
🗂മുസ്ലിമായിരിക്കുക, 
🗂സ്വതന്ത്രനായിരിക്കുക.
🗂പരിപൂർണ്ണ ഉടമസ്ഥതയിലുള്ളതാകുക,
🗂നിസ്വാബ് (അളവ്,പരിധി) പൂർത്തിയാകുക.
🗂അടിസ്ഥന ആവശ്യം കഴിഞ്ഞതിനാകുക.
🗂വര്‍ഷം തികയുക. എന്നിവയാണ്.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🔴ഒരു ധനത്തിന്നും വർഷം പൂർത്തിയാകുമ്പോഴല്ലാതെ സകാത്ത് ഇല്ല.
🔵ഒരാളുടെ പക്കലുള്ള സമ്പത്ത്  അയാളുടെയും അവരെ ആശ്രയിച്ചു നില്‍ക്കുന്നവരുടെയും അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ചു ബാക്കി ലഭിക്കുന്ന വരുമാനത്തിനാണ് സകാത്ത് കൊടുക്കേണ്ടത്. 
🔴എന്നാല്‍ കൃഷിയുടെ സകാത്ത് മാത്രമാണ് കൊയ്തെടുക്കുന്ന അപ്പോള്‍ തന്നെ കൊടുത്തു വീട്ടേണ്ടത്‌. 
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
📚സകാത്ത് നിര്‍ബന്ധമുള്ള  ഇനങ്ങള്‍📚
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴ഭൂമിയില്‍നിന്ന് മുളപ്പിച്ചുണ്ടാക്കിയതും, മനുഷ്യന്‍ അദ്ധ്വാനിച്ചുണ്ടാക്കിയതുമായ വളര്‍ച്ചയുള്ള, വരുമാനമുള്ള എല്ലാ വിധത്തിലുള്ള ഉത്പന്നങ്ങള്‍ക്കുമാണ്  സകാത്ത് നിര്‍ബന്ധമാകുക.
☘"സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന്‌ നിങ്ങൾക്ക് നാം ഉല്പാദിപ്പിച്ച്‌ തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചു കൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധർമ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യർഹനുമാണെന്ന്‌ നിങ്ങള്‍ അറിഞ്ഞു കൊള്ളുക."☘
📚(2:അൽ ബഖറ:267)📚
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
1⃣ആഭരണങ്ങളുടെ സകാത്ത്:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴സ്വർണ്ണാഭരണങ്ങള്‍ ആണല്ലോ നമുക്കിടയില്‍ ഏറെ പ്രചാരത്തില്‍ ഉള്ളത്.20 ദീനാര്‍ ആണ് അതിന്റെ നിസ്വാബ് ആയി കണക്കാക്കപെട്ടത്‌.ഇതു 85ഗ്രാം തുല്യമാണ്.
🔵അതിനാല്‍ 85ഗ്രാം കൂടുതല്‍ സ്വർണ്ണം ഒരാളുടെ പക്കല്‍ ഉണ്ടെങ്കില്‍,അതായത് 10.5 പവന്നു മുകളില്‍ കൂടുതല്‍ സ്വർണ്ണം ഒരാളുടെ  കൈവശം ഉണ്ടെങ്കില്‍ അതിന്റെ 2.5% ഓരോ വർഷവും സകാത്ത് കൊടുക്കേണ്ടതാണ്. 
🍃(ഒരാളുടെ കയ്യില്‍12പവന്‍ ഉണ്ടെകില്‍10.5 പവന്‍ ഒഴിച്ച് ബാക്കി വരുന്ന1.5 പവന്നു സകാത്ത് കൊടുത്താല്‍ പോര..അത് 12 പവന്നു തന്നെ കൊടുക്കണം എന്ന് സാരം)🍃
🔵ഇതില്‍ ഉപയോഗിക്കുന്ന സ്വർണ്ണത്തിന്റെ സകാത്തും ഉള്‍പെടും.
🔵പണ്ഡിതന്മാർക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ഉപയോഗിക്കുന്ന സ്വർണ്ണാഭരണത്തിന് സക്കാത്ത് കൊടുക്കണം എന്നതാണ് ഹദീസിന്റെ വെളിച്ചത്തില്‍ മനസിലാകുന്നത്. 
🌖അംറുബ്നു ശുഐബ് തന്റെ പിതാവില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്റെു പിതാവില്‍ നിന്നും റിപ്പോര്ട്ട്  ചെയ്യുന്നു:
🌻"ഒരിക്കല്‍  പ്രവാചകസന്നിധിയിലേക്ക് ഒരു സ്ത്രീയും മകളും കടന്നുവന്നു. മകളുടെ കൈകളില്‍ കട്ടിയുള്ള രണ്ട് സ്വർണ്ണവളകളുണ്ട്.
👉പ്രവാചകന്‍(സ)അവരോട് ചോദിച്ചു: 
♦നിങ്ങള്‍ ഇതിന്‍റെ  സകാത്ത് നൽകാറുണ്ടോ❓
🔸അവര്‍ പറഞ്ഞു: ഇല്ല.
👉പ്രവാചകന്‍(സ)പറഞ്ഞു:
☀“ഇതിനു പകരമായി നരകത്തില്‍ നിന്നുള്ള രണ്ടുവളകള്‍ അല്ലാഹു നിങ്ങളെ ധരിപ്പിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ❓
🔹ഹദീസിന്റെ റാവി (നിവേദകന്‍)പറയുന്നു:
അവര്‍ ആ രണ്ടു വളകളും ഊരി പ്രവാചകന്റെ  മുന്നിലിടുകയും, ഇവ രണ്ടും അല്ലാഹുവിനും അവന്‍റെ  പ്രവാചകനുമുള്ളതാണ് എന്ന് പറയുകയുംചെയ്തു”.🌖
🍁[തിര്‍മിദി, നസാഇ,അബൂദാവൂദ്]
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🌖മുഹമ്മദ്‌ അമീന്‍ ശന്ഖീതത്വി (റഹി) പറയുന്നു:
🌷ഉപയോഗിക്കുന്ന ആഭരണത്തിന്റെ‌ സകാത്ത് നല്‍കലാണ് സൂക്ഷമത. കാരണം[നബി(സ)യുടെ ഹദീസില്‍ പരാമര്‍ശിക്കപെട്ടത് പോലെ] 🍉"സംശയാസ്പദമായ കാര്യങ്ങളില്‍ ആരെങ്കിലും സൂക്ഷ്മത കൈവരിച്ചാല്‍ അവന്റെ  അഭിമാനത്തെയും മതത്തെയും അവന്‍ സംരക്ഷിച്ചിരിക്കുന്നു."🍉 അതുപോലെ....
👉നബി(സ)പറഞ്ഞു:
🍉"നിനക്ക് സംശയമുള്ള കാര്യത്തെ വെടിഞ്ഞ് സംശയമില്ലാത്തത് സ്വീകരിക്കുക"🍉
[أضواء البيان : 2/134 ]
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🔴വെള്ളിയുടെ സകാത്ത് 595 ഗ്രാം ഉണ്ടെകില്‍ 2.5 % സകാത്ത് കൊടുക്കണം.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
2⃣കറൻസിയുടെ സകാത്തും നിസ്വാബും:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴ധനമായതിനാലും,നമ്മുടെ കാലഘട്ടത്തില്‍ സ്വർണ്ണ നാണയങ്ങള്‍ക്കും  വെള്ളിനാണയങ്ങള്ക്കും  പകരമായി ഉപയോഗിക്കപ്പെടുന്നതായതിനാലും കറന്‍സിക്ക് സകാത്ത് നിര്‍ബന്ധമാണ്‌.
🔵പ്രവാചകന്‍(ﷺ)യുടെ കാലത്ത് കറന്‍സി  സമ്പ്രദായം നിലവിലില്ലാത്തത് കൊണ്ടുതന്നെ അത് പ്രത്യേകം പ്രതിപാദിക്കുന്ന തെളിവുകള്‍ നമുക്ക് ലഭിക്കുകയില്ല. എന്നാല്‍ ഖിയാസ് മുഖേന കറന്‍സിയില്‍ സകാത്ത് ബാധകമാണ് എന്നത് സുവ്യക്തമാണ്.
💠“അവരെ ശുദ്ധീകരിക്കുകയും,അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന്‌ നീ വാങ്ങുക”💠
📚(9:തൗബ:103)📚
👉 മുആദ്(റ) വിനോട് പ്രവാചകന്‍(ﷺ) പറഞ്ഞു:
🌻“അവരുടെ സമ്പത്തില്‍ അല്ലാഹു ഒരു ദാനധര്‍മ്മത്തെ  നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് നീ അവരെ അറിയിക്കുക”🌻
🍁[ബുഖാരി]🍁
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
📙കറന്‍സിയാകട്ടെ ഈ കാലഘട്ടത്തില്‍ ഒരു ധനമായാണ് പരിഗണിക്കപ്പെടുന്നത് എന്നതില്‍ യാതൊരു സംശയവുമില്ലല്ലോ.
📙വെള്ളിയുടെയും സ്വര്‍ണ്ണത്തിന്റെയും  നിസ്വാബുമായി പരസ്പരം താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഏതാണോ ഏറ്റവും കുറവ് മൂല്യമുള്ളത് അതാണ്‌ കറന്‍സിയുടെ  നിസ്വാബായി പരിഗണിക്കുക.
📙നമ്മുടെ കാലഘട്ടത്തില്‍ 595ഗ്രാം വെള്ളിക്ക് 85ഗ്രാം സ്വർണ്ണത്തെക്കാള്‍ മൂല്യം കുറവാണ്. അതിനാല്‍ തന്നെ വെള്ളിയുടെ നിസ്വാബാണ് കറൻസിയുടെ നിസ്വാബായി പരിഗണിക്കുക. 
📙കാരണം ഖിയാസ് ചെയ്യുമ്പോള്‍ സക്കാത്തിന്റെ  അവകാശികൾക്ക്  ഏറ്റവും ഉചിതമേത് എന്നതാണ് ഇവിടെ പരിഗണിക്കുന്നത്. 
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🌠ഇന്ത്യയിൽ ഇപ്പോഴത്തെ വില:1ഗ്രാം വെള്ളി 39രൂപ. (39×590ഗ്രാം=23,010). 
🌠(സകാത്ത് കണക്കു കൂട്ടുന്ന സമയത്തെ വിലയാണ് പരിഗണിക്കേണ്ടത്).
🌠അപ്പോൾ ഒരാളുടെ കയ്യിൽ ആവശ്യം കഴിച്ച് 23000 രൂപയോ അതിനു മുകളിലേക്കോ ഉണ്ടായാൽ അതിന്റെ 2.5% സകാത്ത് നിർബന്ധമായി.
🌠മൊത്തം സംഖ്യയെ നാല്‍പത് കൊണ്ട് ഹരിച്ചാല്‍ രണ്ടര ശതമാനം കണക്കാക്കാം.
🌠(ഉദാ: ഒരു ലക്ഷം രൂപ ഒരു വര്‍ഷം സൂക്ഷിച്ചാല്‍‌ അതിന്റെ 2.5 ശതമാനമായ 2500 രൂപ നല്‍‌കണം.)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
3⃣മാസ ശമ്പളത്തിന്റെ
സക്കാത്ത്:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴ആദ്യ ശമ്പളത്തിന്‍റെ വർഷം തികയുന്ന വേളയിൽ ആ വർഷത്തെ മുഴുവൻ മാസത്തെയും സകാത്ത് കൊടുക്കുക. 
🔴മാസശമ്പളം വാങ്ങുന്നവർ, മാസത്തിന്റെ ഒടുവിൽ യാതൊന്നും ശേഷിക്കുന്നില്ല അഥവാ വർഷം തികയുമ്പോൾ കൈയിൽ സകാത്ത് നൽകേണ്ടതായ കണക്ക് എത്തിയിട്ടുമില്ല എങ്കിൽ സക്കാത്ത് നൽകേണ്ടതില്ല.
🔵സ്വന്തം ചിലവും അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങളും ചിലവുകളും
[ഭക്ഷണം, വസ്‌ത്രം, ചികിത്സ, വാഹനം, ഗ്യാസ്‌, കറന്റ്‌, ഫോണ്‍, പത്രം, കുട്ടികളുടെ വിദ്യാഭ്യാസം, യാത്രാചിലവ്‌, അത്യവശ്യമായ ഉപകരണങ്ങൾ.. (ഇതെല്ലാം ആപേക്ഷികമാണ്) ]
കഴിച്ച് ബാക്കിവരുന്ന തുക സകാത്തിന്റെ തോത് (കണക്ക്) എത്തുമ്പോൾ മാത്രമാണ് സക്കാത്ത് നൽകേണ്ടത്. 
4⃣ഡയമണ്ടിന്‍റെ  സകാത്ത്:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴ഉപയോഗിക്കുന്ന ഡയമണ്ടിന് സകാത്ത് ബാധകമല്ല. 
🔴എന്നാല്‍ വില്പന ഉദ്ദേശിക്കുന്ന ഡയമണ്ട് ആണെങ്കില്‍ അതിന്റെ Market Rate (അഥവാ സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ അതിന്റെ  വിലയുടെ) രണ്ടര ശതമാനം സകാത്തായി നല്കണം.
🔵തന്റെെ കൈവശമുള്ള കറന്‍സിയുടെ  മൂല്യം നഷ്ടപ്പെടും എന്ന് ഭയന്നുകൊണ്ട്‌ അതിനു പകരമായി വാങ്ങിവെക്കുന്ന ഡയമണ്ടുകള്‍ക്ക്  സകാത്ത് ബാധകമാണ്. 
🔵കാരണം തനിക്ക് എപ്പൊഴാണോ പണത്തിന് ആവശ്യം വരുന്നത് അപ്പോള്‍ വിൽക്കാം  എന്നാണല്ലോ അതുകൊണ്ടയാള്‍ ഉദ്ദേശിക്കുന്നത്. 
🔵അതുകൊണ്ട് തന്നെ അപ്പോള്‍ അത് വില്പന വസ്തുവാണ്.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
5⃣ കച്ചവടത്തിന്റെ സക്കാത്ത്:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴കച്ചവട വസ്തുക്കൾക്ക്  വർഷാവസാനം സ്റ്റോക്ക് എടുപ്പ് നടത്തി, സ്റ്റോക്കുള്ള ചരക്കും കച്ചവട വകയില്‍ ലഭിച്ച വരുമാനവും കൂട്ടി അത് നാണയത്തിന്റെ നിസ്വാബായ 595ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായാല്‍ അതിന്റെ 2.5% സക്കാത്ത് നല്കേണ്ടതാണ്.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
5⃣കച്ചവടം നഷ്ടത്തിലായാൽ
സകാത്ത് നൽകണമോ❓
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
💟അഞ്ചു ലക്ഷം രൂപ മുടക്കി കച്ചവടം ചെയ്തപ്പോൾ ജീവന ക്കാരുടെ ശമ്പളം ,വൈദ്യുതി ചാർജ്, ഫോൺ ബിൽ തുടങ്ങിയവ കഴിച്ചതിന് ശേഷം നാലേ മുക്കാൽ ലക്ഷത്തിന്റെ ചരക്കേ സ്റ്റോക്ക് ഉള്ളൂ .അതിന് സകാത്ത് കൊടുക്കണമോ❓
☢സകാത്ത് ലാഭത്തിനല്ല. ചെലവും കടവും കഴിച്ചുള്ള വർഷാന്ത കയ്യിരിപ്പിനാണ്.അഞ്ചുലക്ഷം രൂപ മുടക്കിയവന് ഇതെല്ലാം കഴിച്ച് സ്റ്റോക്കെടുത്തപ്പോൾ കാൽ ലക്ഷത്തിന്റെ കമ്മിയുണ്ടെങ്കിലും, അയാൾ നാലേ മുക്കാൽ ലക്ഷത്തിന്റെ ധനികനാണല്ലോ. അതിന്റെ രണ്ടര ശതമാനം  സകാത്ത് നൽകണം.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
6⃣വ്യവസായത്തിന്റെ സക്കാത്ത്‌:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴വ്യാവസായിക സമ്പത്തില്‍ മൂലധനം ഒഴികെയുള്ള ലാഭത്തിനാണ്‌ സക്കാത്ത്‌ നല്‌കേണ്ടത്‌. 
🔵അതിനാല്‍ വ്യവസായ സ്ഥാപനത്തിന്റെ കെട്ടിടത്തിനോ അതിലുള്ള സാധന സാമഗ്രികള്‍ക്കോ ഉല്‌പാദനത്തിനുള്ള ഉപകരണങ്ങള്‍ക്കോ മെഷിനറികള്‍ക്കോ സക്കാത്ത്‌ നല്‌കേണ്ടതില്ല.
🔵എന്നാല്‍ ലാഭത്തോടൊപ്പം ഫാക്‌ടറികളില്‍ ഉപയോഗിക്കപ്പെടുന്ന അസംസ്‌കൃത സാധനങ്ങളുടെ മാർക്കറ്റ് വില കണക്കാക്കി സകാത്ത്‌ നല്‌കേണ്ടതാണ്‌.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
7⃣ഷെയറുകള്‍(ബിസിനസ് നിക്ഷേപങ്ങള്‍)കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴തന്റെ ഓഹരി എത്ര ശതമാനമാണോ അതിന്‍റെ രണ്ടര ശതമാനം നല്‍കണം.(കമ്പനി,ഷെയർ എന്നിവയുടെ രീതിക്കാനുസരിച്ചു മാറ്റമുണ്ടാകാം).
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
8⃣വാടകയുടെ സകാത്ത്:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴സകാത്ത് കണക്കുകൂട്ടുമ്പോള്‍ വാടക വസ്തുക്കളുടെ മൂലധനം അതില്‍ കൂട്ടേണ്ടതില്ല.
🔵കിട്ടുന്ന വാടകക്ക് (Amount) മാത്രമാണ് സകാത്ത് ബാധകം. 
🔵വർഷത്തിൽ 2.5% കൊടുക്കുക.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
9⃣ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത്:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴ഒരാൾ തന്റെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി, അഥവാ കൃഷിക്ക്, വീട് വെക്കാൻ, കെട്ടിടം പണിയാൻ, ഒരു സമ്പാദ്യം എന്ന നിലക്ക് സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻ, മക്കൾക്കോ, ബന്ധുക്കൾക്കോ നൽകാൻ, വഖഫ് ചെയ്യാൻ  എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടെ കച്ചവടാവശ്യത്തിനല്ലാതെ വാങ്ങിക്കുന്ന ഭൂമിക്ക് സകാത്ത് ബാധകമാകുകയില്ല.
🔵എന്നാൽ വിൽപന ഉദ്ദേശിച്ചുകൊണ്ട്‌ (അത് പിന്നീടായാലും ശരി) വാങ്ങിക്കുന്ന ഭൂമിക്ക് കച്ചവട വസ്തുവായതിനാൽ തന്നെ സകാത്ത് ബാധകമാണ്. 
🔵ഇനി ഒരാൾ സ്വന്തം ആവശ്യത്തിന് വേണ്ടി വാങ്ങിച്ച വസ്തു എപ്പോഴാണോ വിൽക്കുവാൻ തീരുമാനിക്കുന്നത് അപ്പോൾ മുതൽ അത് കച്ചവട വസ്തുവായി മാറുന്നു.
🔵കച്ചവട വസ്തുക്കൾക്ക് സകാത്ത് ബാധകമാണ്. തിരിച്ച് വില്ക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നത് വരെ.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🔟കടത്തിന്റെ സക്കാത്ത്:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴നാം മറ്റൊരാൾക്ക്  നൽകിയ പണം.സ്വർണ്ണം,മറ്റു സക്കാത്ത് നിർബന്ധമാകുന്ന വസ്തുക്കളുടെ സക്കാത്ത് നാം കൊടുക്കണോ എന്നതു പണ്ഡിതന്മാർക്കിടയില്‍ അഭിപ്രയവിത്യാസം നിലനില്ക്കു ന്ന ഒരു വിഷയമാണ്. 
🔵എന്നാല്‍ തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അതിന്റെ സകാത്ത് കൊടുക്കുന്നതാണ്‌ കൂടുതല്‍ സൂക്ഷ്മത. 
🔵കാരണം ഈ അഭിപ്രായഭിന്നതയില്‍ നിന്നും പുറം കടക്കുന്നതോടൊപ്പം, തനിക്ക് ദുനിയാവിലും ആഖിറത്തിലും വര്‍ദ്ധനവ്‌  ലഭിക്കുന്ന ഒരു സൽകര്‍മ്മമാണ് സകാത്ത് എന്നിരിക്കെ അതൊരിക്കലും ഒരു നഷ്ടമായി കണക്കാക്കേണ്ടതുമില്ല.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
1⃣1⃣കൊടുക്കാനുള്ള കടത്തിന്റെ സക്കാത്ത്:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴കടം വീട്ടാന്‍ വേണ്ടി നീക്കി വെക്കുന്ന ധനം സക്കാത്തില്‍ നിന്ന് ഒഴിവാക്കപ്പെടും.
🔵കഴിവുണ്ടായിട്ടും കൊടുക്കാതെ കൈവശം വച്ചാൽ അതിനു സക്കാത്ത് കൊടുക്കണം.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
💟സകാത്തിന്റെ അവകാശികള്‍:
 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
🔴സകാത്ത് നല്‍കേണ്ട  ആളുകളെ കുറിച്ച് അല്ലാഹു കൃത്യമായി ഖുർആനിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
🔵അത് അവരിലേക്ക് തന്നെ എത്തിക്കാന്‍ നാം ശ്രമിക്കുകയും ചെയ്യണം.
🔰ദരിദ്രര്‍ 
🔰അഗതികള്‍ 
🔰സക്കാത്ത് ജോലിക്കാര്‍
🔰ഇസ്ലാമുമായി മനസ്സ് ഇണക്കപെട്ടവര്‍ 
🔰അടിമത്ത മോചനം 
🔰കടബാധ്യത ഉള്ളവര്‍ 
🔰അല്ലാഹുവിന്റെ മാർഗ്ഗത്തില്‍ 
🔰വഴി യാത്രക്കാര്‍  എന്നിവരാണ് അവര്‍.
🔴സകാത്ത് ഈ എട്ട് വിഭാഗത്തിനേ നല്‍‌കാവൂ. 
🔵ഐഛികദാനം ആര്‍‌ക്കുമാകാം. 
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🔴ദാനധർമ്മങ്ങള്‍ (നല്കേണ്ടത്‌ ) ദരിദ്രന്മാർക്കും, അഗതികൾക്കും , അതിന്‍റെ കാര്യത്തില്‍ പ്രവർത്തിക്കുന്നവർക്കും, (ഇസ്ലാമുമായി)മനസ്സുകള്‍ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവർക്കും, അല്ലാഹുവിന്‍റെ  മാര്‍ഗത്തിലും,വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.
📚(9:തൌബ:60)📚
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
⛺ബന്ധുക്കള്‍ക്ക് സകാത്ത് കൊടുക്കാമോ❓
🔴ബന്ധു അവകാശിയിൽപെട്ട  ആളാണെങ്കിൽ കൊടുക്കാം.
⛺ഭാര്യ ഭർത്താവിന് സകാത്ത് കൊടുക്കാൻ പാടുണ്ടോ❓
🔴ഭർത്താവ് അവകാശിയിൽ പെട്ടയാളാണെങ്കിൽ കൊടുക്കാം. 
🔵എന്നാൽ ഭർത്താവിന് ഭാര്യക്കോ,താൻ ചിലവിനു കൊടുക്കാൻ ബാധ്യസ്ഥരായ മറ്റുള്ളവർക്കോ കൊടുക്കാവതല്ല.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
📕സകാത്ത് നല്‍കുന്ന സമയത്തോ,സ്വത്തില്‍ നിന്ന് നീക്കിവെക്കുമ്പോഴോ എല്ലാ കർമ്മങ്ങളിലെന്നപോലെ നിയ്യത്ത് ഉണ്ടാവണം.
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
📙അറിയുക...സകാത്ത് സാമ്പത്തികമായ ആരാധനയാണ്.
📙സാമ്പത്തികമായ ആരാധന'തൗകീല്‍'അഥവാ മറ്റൊരാളെ ചെയ്യാന്‍ ഏല്‍പ്പിക്കല്‍ അനുവദനീയമായ ആരാധനയാണ് എന്നതില്‍ ഇമാമീങ്ങള്‍ക്കും  എകാഭിപ്രായമാണ്.
📙അതിനാല്‍ത്തന്നെ ഒരാൾക്ക് തന്‍റെ സകാത്ത് നല്‍കാന്‍  മറ്റൊരാളെ ചുമതലപ്പെടുത്താം.
📙തന്‍റെ സകാത്ത് സംഘടിത "സകാത്ത് സെല്‍" സംവിധാനങ്ങളെ ഏല്പ്പി ക്കാം. 
📙സകാത്ത് അതിന്റെ അവകാശികൾക്ക് നൽകണം എന്നാണ് പ്രമാണങ്ങൾ നിഷ്കർഷിണക്കുന്നത്.
📙അതിനാല്‍ത്തന്നെ  ഒരാളുടെ സകാത്ത് നേരിട്ടോ അല്ലാതെയോ അവകാശിയുടെ കൈവശം എത്തിയാല്‍ സകാത്ത് വീടും എന്നത് സുവ്യക്തമാണ്.
📙അവര്‍ കൃത്യമായ അവകാശികൾക്ക് നൽകുമെന്നു ഉറപ്പുണ്ടായിരിക്കണം എന്ന് മാത്രം. 
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶

No comments:

Post a Comment