21 Jun 2016

ഇന്നത്തെ ചിന്ത


💢💢💢💢💢💢

💢💢💢💢💢💢

*മതത്തിലെ പുത്തൻ ആചാരങ്ങൾ കരുതിയിരിക്കുക:*

💢💢💢💢💢💢💢💢💢💢

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ لَيَرِدَنَّ عَلَىَّ نَاسٌ مِنْ أَصْحَابِي الْحَوْضَ، حَتَّى عَرَفْتُهُمُ اخْتُلِجُوا دُونِي، فَأَقُولُ أَصْحَابِي‏.‏ فَيَقُولُ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ".

   ...فَأَقُولُ إِنَّهُمْ مِنِّي‏.‏ فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏.‏ فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي

📚അനസ്(റ) നിവേദനം: നബി(സ)  പറഞ്ഞു: “എന്റെ സമുദായത്തിൽ  പെട്ട ചിലർ ഹൗളുൽ  കൗസറിന്റെ അടുത്തു വരും, ഞാൻ അവരെ തിരിച്ചറിയും, അപ്പോൾ അവരെ തടയപ്പെടും”.  അപ്പോൾ നബി(സ) പറയും: "അവർ എന്നിൽ  പെട്ടവരാണ്".  അപ്പോൾ പറയപ്പെടും: “താങ്കള്ക്ക് ശേഷം അവർ തന്റെ മതത്തിൽ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർത്തു”.  അപ്പോൾ ഞാൻ പറയും: "എനിക്ക് ശേഷം  എന്റെ മതത്തെ മാറ്റിമറിച്ചവർ ദൂരെപ്പോകൂ  ദൂരെപ്പോകൂ."

(ബുഖാരി 6582,  6584)
(മുസ്‌ലിം 2291)
 
💢💢💢💢💢💢💢💢💢💢

 قُلْ هَلْ نُنَبِّئُكُمْ بِالْأَخْسَرِينَ أَعْمَالًا

📚(നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?

الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا

📚ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.

(വിശുദ്ധ ക്വുർആൻ )

💢💢💢💢💢💢💢💢💢💢

No comments:

Post a Comment