15 Feb 2017

നിയമം ലംഘിച്ച മുക്രിക്ക



 പള്ളിപ്പരിസരത്തെത്തിയ മഹല്ലുകാർ മുക്രിയോട്‌ കയർത്തു,
പതിനൊന്ന്‌ മണിക്ക്‌ നിങ്ങളെന്തിനാ ബാങ്ക്‌ വിളിച്ചത്‌??

ളുഹുർ ബാങ്ക്‌ന്റെ സമയം ആവാനിനി ഒന്നരമണിക്കൂറിലധികം ബാക്കി. ഇതെന്ത്‌ ബാങ്ക്‌ മുക്രി?
-കമ്മിറ്റി പ്രസിഡണ്ട്‌ ചോദിച്ചു.
ഫർള്‌ നിസ്‌കാരത്തിന്റെ ബാങ്ക്‌ എല്ലാനേരത്തും ക്രിത്യമായി ഞാന്‌ വിളിക്കാറുണ്ടെങ്കിലും പള്ളിയിലേക്ക്‌ നിസ്‌കാരത്തിന്ന്‌ മഹല്ല്‌ന്നാരും എത്താറില്ലാത്തത്‌ കൊണ്ട്‌ എന്റെ സംശയം തീർക്കാന്‍ വേണ്ടി ഞാന്‍ മനപൂർവ്വം അസമയത്ത്‌ ബാങ്ക്‌ കൊട്‌ത്തതാ,അപ്പൊ മഹല്ലിലെ പത്തമ്പതാൾക്ക്‌ ഞാൻ വിളിക്കുന്ന ബാങ്ക്‌ കേൾക്കുന്നുണ്ടെന്ന് ഉറപ്പായി.

ഇനി ബാങ്ക്‌ വിളി കേൾക്കുൻപൊൾ ഇങ്ങനെത്തന്നെ കൂട്ടം കൂട്ടമായി നിങ്ങള്‍ പള്ളിക്ക്‌ വന്നാല്‍ എനിക്ക്‌ ഒറ്റക്ക്‌ നിസ്‌കരിക്കേണ്ടി വരില്ല,അള്ളാഹു ഖൈറിലാക്കട്ടെ

No comments:

Post a Comment