14 Feb 2017

മുഖ്യശത്രു ( ശൈത്വാൻ ) ,ഭാഗം -8


ഡോ. ഉസ്‌ മാൻ സാഹിബ്‌
(KNM - മുൻ സം സ്ഥാന  പ്രസിഡന്റ്‌ )

➖➖➖➖➖➖➖➖➖➖➖

🔴മഹാ വഞ്ചകൻ:

      "മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ."

( 📖സൂറത് ലുഖ്മാൻ :33)



     മഹാവഞ്ചകൻ. എന്ന് കുർ ആൻ. വിളിച്ചിട്ടുള്ള  ശൈത്വാൻ വളരെ  ബുദ്ധിമാന്മാരും. വിവേക. ശാലികളുമായ  മനുഷ്യരെ. പോലും  അവരുടെ  ആരാധനയുടെ   കാര്യത്തിൽ  വഞ്ചിതരാക്കുന്നതിന്റെ. ചില. ഉദാഹരണങ്ങളാണു മുകളിൽ. ചൂണ്ടിക്കാണിച്ചത്‌.  പ്രപഞ്ച സൃഷ്ടാവും  സം രക്ഷകനുമായ അള്ളാഹുവിനു പകരം  മറ്റ്‌ പലതിനെയും ആരാധിക്കുവാൻ  മനുഷ്യരെ പ്രേരിപ്പിക്കുകയും  അത്തരം. ആരാധനകൾ. മഹത്താണെന്ന. ധാരണ. മനുഷ്യമനസ്സിൽ   വളർത്തുകയും. ചെയ്തുകൊണ്ട്‌  പിശാച്‌. ഭൂരിപക്ഷം. മനുഷ്യരെയും. വഞ്ചിക്കുന്നു.  പിശാചിന്റെ.  ഏറ്റവും. വലിയ. മറ്റൊരു. വഞ്ചന  പരലോക  വിശ്വാസത്തിന്റെ. കാര്യത്തിലാണു.  ഏകദൈവാരാധനയുമായി. ഏറ്റവുമധികം. ബന്ധപ്പെട്ടിരിക്കുന്ന  ഒരു. വിഷയമാണു.  പരലോകവിശ്വാസം .  തൗഹീദ്‌. പോലെതന്നെ.  എല്ലാ പ്രവാചകന്മാരും. മനുഷ്യരുടെ  ശ്രദ്ധയിൽ പെടുത്തുവാൻ  ആവർത്തിച്ചാവർത്തിച്ചു   ശ്രമിച്ചിട്ടുള്ള ഒരു കാര്യവുമാണു . 

     അവസാന നാളിൽ എല്ലാം. നശിച്ചതിനു. ശേഷം പുനരുദ്ധാനവും.  പരലോകജീവിതവും. മനുഷ്യരും
 ജിന്നുകളുമെല്ലാം   ഒരാളും. വിട്ടുപോകാതെ  ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നും  ഓരോരുത്തരുടെയും. ഈ. ജീവിതത്തിലെ. പ്രവർത്തനങ്ങൾക്കനുസരിച്ച   പ്രതിഫലം. നൽകപ്പെടുമെന്നും  പിന്നീട്‌. എന്നെന്നും. നിലനിൽക്കുന്ന. മരണമില്ലാത്ത. ജീവിതമാണെന്നും  കുർ ആൻ  ആവർത്തിച്ചാവർത്തിച്ച്‌. മനുഷ്യരെ. ഓർമ്മപ്പെടുത്തുന്നു.  കുർ ആന്റെ. ഏകദേശം. മൂന്നിൽ. ഒരു  ഭാഗം തന്നെ. ഈ. വിഷയ സംബന്ധമായിട്ടാണെന്ന്. പറയാം.  ലൗകിക. വിജ്ഞാനം. കൊണ്ടോ. ശാസ്ത്രീയ. വളർച്ച. കൊണ്ടോ. ഗ്രഹിക്കാൻ  കഴിയാത്ത  ഒരു. കാര്യമാണിത്‌.  ഐഹീക  ജീവിതത്തിന്റെ  ലഹരി  ബാധിച്ച  മനുഷ്യനു  അതിനപ്പുറം ചിന്തിക്കുവാനുള്ള. കഴിവ്‌ നശിക്കുകയാണു.  മരവിച്ച. മനുഷ്യ. ഹൃദയങ്ങളെ. ഉണർത്താൻ കുർ ആൻ ഈ. വിഷയം. പല  രൂപത്തിലും. പ്രതിപാദിക്കുന്നു .  എന്നാൽ. ഭൂരിപക്ഷത്തെയും. ഇതേ. കുറിച്ച്‌. അന്ധരാക്കുകയും. ഇഹലോകജീവിതത്തിലെ നൂലാമാലകളിൽ മാത്രം  വ്യാപൃതരാക്കുകയും ചെയ്യാൻ. മഹാവഞ്ചകനായ പിശാച്‌  നടത്തുന്ന. പ്രവർത്തനങ്ങൾ. വിവിധങ്ങളാണു.  ഓരോ. മനുഷ്യന്റെയും. നിലവാരത്തിനനുസൃതമായ  വിദ്യാഭ്യാസപരവും.  സാംസ്‌ കാരികവും. സാമ്പത്തികവും. മറ്റുമായ. നിലക്കുള്ള പ്രേരണകൾ മനസ്സിൽ. പിശാച്‌. ചെലുത്തുന്നു.  സമ്പത്തിനെ. പറ്റിയും. സന്തതികളെ.  പറ്റിയും   ലൗകീക. ജീവിതത്തിലെ. നേട്ടങ്ങളെപറ്റിയും  മിഥ്യാബോധങ്ങളും. വ്യാമോഹങ്ങളും തെറ്റായ. ധാരണകളും. വളർത്തുന്ന. ജോലി  പിശാചുക്കൾ.  ഒറ്റക്കും കൂട്ടായും നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു.  ഇബ്‌ ലീസിനോട്‌. അള്ളാഹു. പറഞ്ഞ. വാചകങ്ങൾ  പിശാചുക്കൾ. മനുഷ്യരിൽ. ചെലുത്തുന്ന. സ്വാധീനത്തിന്റെ. വിപുലതയും. വൈവിധ്യവും. വെളിവാക്കുന്നുണ്ട്‌.

         "അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു."

(📖 സൂറത്‌ ഇസ്രാ അ് : 64 )

  മുകളിൽ. പറഞ്ഞത്‌. പോലെ. മനുഷ്യന്റെ. സൃഷ്ടിപ്പോട്‌ കൂടി. ജിന്നിൽ. നിന്നുള്ള. ഇരു. വിഭാഗത്തെയും. മനുഷ്യരെയും  ബന്ധിപ്പിച്ചുകൊണ്ടുള്ള  ഒരു. മഹാ പരീ ക്ഷണവും. ആരംഭിച്ചിരിക്കുകയാണു.  ഈ. പരീക്ഷണത്തിൽ. വിജയം. നേടുന്നവർക്കാണു. സ്വർഗ്ഗം. നേടാൻ. സാധിക്കുക . മനുഷ്യൻ. സ്വന്തം. ദേഹേച്ഛകളോടും  പൈശാചിക. പ്രേരണകളോടും(🔰1) സമരം. ചെയ്ത്‌. പരിശുദ്ധി. നേടിയിട്ട്‌ വേണം. സ്വർഗ്ഗത്തിനർഹനാകാൻ.  മനുഷ്യ. മനസ്സിൽ. തെറ്റായ. ചിന്തകളും. വിചാരങ്ങളുമുണ്ടാക്കാൻ  പിശാചിന്റെ. ശബ്ദത്തിനു.  സാധിക്കുന്നു. ചെവികളിൽ കൂടി. കേൾക്കുന്ന. ശബ്ദം. മാത്രമല്ലിത്‌ , മനസ്സിൽ.  കേൾക്കുന്ന. ശബ്ദവുമുണ്ട്‌.  മനുഷ്യരെ. ഒന്നായി. നയിക്കുന്ന. ഉത്സവങ്ങളിലും. നേർച്ച. ഉറൂസുകളിലും  മറ്റും. പിശാചിന്റെ. കാലാൾപ്പടയും. കുതിരപ്പടയും. പ്രവർത്തിക്കുന്നതായി. പറയാം .  അതുപോലെ. ഇന്നത്തെ. പ്രകടങ്ങളിലും. ജാഥകളിലും  ജന്മദിന റാലികളിലും  മറ്റും. പിശാചിന്റെ. കൂട്ടായ. പ്രവർത്തനം . നടക്കുന്നുണ്ട്‌ എന്നതിൽ. സംശയിക്കാനില്ല . 

➖➖➖➖➖➖➖➖➖➖➖
📝അടിക്കുറിപ്പുകൾ ( ഈ ഭാഗം  ഉസ്‌ മാൻ. സാഹിബിന്റേതല്ല , ഓൺലൈൻ പ്രസാധകന്റേതാണു )

🔰1) മനുഷ്യനുള്ള. പ്രേരണകൾ 2 വിധമാണു , (ഒന്ന്)  അവന്റെ  ദേഹേച്ഛ - ഓരോ മനുഷ്യന്റെയും ശാരീരിക ദുർബ്ബലതകളും ഇഷ്ടാനിഷ്ടങ്ങളും താൽപര്യങ്ങളുമൊക്കെ ഇതിന്റെ പരിധിയിലാണു വരുന്നത്‌.  (രണ്ട്‌) , പിശാച്‌  മനുഷ്യന്റെ മനസ്സിൽ  ചെലുത്തുന്ന. പ്രേരണകൾ ,   ഒരാളുടെ. ദേഹേച്ഛകളും  ദൗർബല്യങ്ങളും  എന്തൊക്കെയാണെന്ന്. മനസ്സിലാക്കി അതിനനുസരിച്ച. രീതിയിലുള്ള പ്രേരണകളും വഴികളുമാണു   ഓരോ വ്യക്തികളുടെ. കാര്യത്തിലും ശൈത്വാനും കൂട്ടരും സ്വീകരിക്കുക.....

No comments:

Post a Comment